IndiaLatest

‘ആത്മനിര്‍ഭര്‍ ഭാരത്, സര്‍ക്കാര്‍ നയമല്ല; ഇന്ത്യയുടെ ദേശീയ വികാരം; പ്രധാനമന്ത്രി

“Manju”

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത്, സര്‍ക്കാര്‍ നയമല്ലെന്നും ഇന്ത്യയുടെ ദേശീയ വികാരമാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകളാണ് ആത്മനിഭര്‍ ഭാരതിന് വേണ്ടി സംഭാവന ചെയ്യുന്നത്. ദില്ലിയിലെ ഒരു എല്‍ഇഡി ബ്ലബ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ബെട്ടയ്യയില്‍ നിന്നുള്ള പ്രമോദ്ജിയും ബള്‍ബ് ഉല്‍പാദന പ്രക്രിയ മനസിലാക്കുകയും തന്റെ ജന്മദേശത്ത് ഒരു ചെറിയ എല്‍ഇഡി ബ്ലബ്സ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. അത്‌മീര്‍ഭര്‍ ഭാരത് കേവലം ഒരു സര്‍ക്കാര്‍ ശ്രമമല്ലെന്നും മറിച്ച്‌ ഇത് ഇന്ത്യയുടെ ദേശീയ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

‘ലാബ് ടു ലാന്‍ഡ്’ എന്ന മന്ത്രവുമായി നാം ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഉദാഹരണത്തിന്, ലഡാക്കിന്റെ ഉര്‍ഗെയ്ന്‍ ഫണ്ട്സോഗ് 20 വ്യത്യസ്ത വിളകളെ ഒരു ചാക്രിക മാതൃകയില്‍ ജൈവമായി വളര്‍ത്തുന്നതിന് നൂതന സാങ്കേതിക വിദ്യകളുമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ശാസ്ത്രത്തിന്റെ സംഭാവന വളരെ വലുതാണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരെക്കുറിച്ച്‌ ധാരാളം വായിക്കുകയും ഇന്ത്യന്‍ ശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ച്‌ മനസ്സിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button