IndiaKeralaLatest

ക്യാച്ച്‌ ദി റെയിന്‍ ക്യാമ്പെയിനുമായി മോദി

“Manju”

ന്യൂഡല്‍ഹി: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. രാജ്യത്തെ ജലസംരക്ഷണം മുന്‍നിറുത്തി ക്യാച്ച്‌ ദി റെയിന്‍ ക്യാമ്ബെയിന്‍ കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ശക്തി മന്ത്രാലയം ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 100ദിവസത്തെ പ്രചാരണ പരിപാടികളാണ് നടപ്പാക്കുക.
‘മനുഷ്യന് പ്രകൃതി നല്‍കിയ സമ്മാനമാണ് ജലം. അത് മനുഷ്യ വികസനത്തിന് അന്ത്യന്താപേഷിതമാണ് .അവശ്യ പ്രകൃതി വിഭവമായ ജലം സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമം വേണം. വേനല്‍ക്കാലത്തിന്റെ തുടക്കമായതിനാല്‍ ജലസംരക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ ഏറ്റവും നല്ല സമയമാണിത്. ജലം നമ്മുടെ ജീവനും വിശ്വാസവും വികസനവുമായി ബന്ധപ്പെട്ടതാണ്’-മാേദി പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്കുളള ഉപദേശവും പ്രധാനമന്ത്രി നല്‍കി. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കണമെന്നും, പ്രതിസന്ധികളില്‍ പതറരുതെന്നുമായിരുന്നു ഉപദേശം. സാമ്ബ്രദായിക വഴികളിലൂടെ മാത്രം സഞ്ചരിക്കാതെ പുതിയ മേഖലകള്‍ കണ്ടെത്തിയവര്‍ക്കുമാത്രമേ വിജയം വരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും പ്രധാനമന്ത്രി യുവാക്കളെ ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button