India

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കാനുള്ള നിർദ്ദേശം; പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

“Manju”

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ. നല്ലൊരു തീരുമാനമായിരിക്കും ഇതെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്‌ഐസിസിഐ എഫ്എൽഒ അംഗങ്ങളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വന്നാൽ അത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുമെന്നും പെട്രോളിയം, ഗ്യാസ് മേഖലകൾക്ക് ഇത് കൂടുതൽ ഉണർവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button