IndiaKeralaLatest

സി.കെ. ജാനു ആത്മകഥ എഴുതുകയാണ്

“Manju”

സി.കെ. ജാനു ആത്മകഥ എഴുതുകയാണ് ; മത്സരമോ ? ചിന്തിച്ചിട്ടില്ല... | Madhyamam
ക​ല്‍​പ​റ്റ: ആ​ദി​വാ​സി ഭൂ​സ​മ​ര നാ​യി​ക സി.​കെ. ജാ​നു ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​മോ? അ​തേ​ക്കു​റി​ച്ച്‌​ ഒ​ന്നും ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും കോ​വി​ഡ്​ കാ​ല​ത്ത്​ വീ​ട്ടി​ലി​രു​ന്ന​പ്പോ​ള്‍ കു​റേ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞെ​ന്നും ഇ​പ്പോ​ള്‍ ആ​ത്മ​ക​ഥ പൂ​ര്‍​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്നും ജാ​നു.
ഗോ​ത്ര​മ​ഹാ​സ​ഭ അ​ധ്യ​ക്ഷ​യാ​യ ജാ​നു 2016ല്‍ ​എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി​യാ​യി സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ മ​ത്സ​രി​ച്ചി​രു​ന്നു. 27,920 വോ​ട്ടു നേ​ടി. ബ​േ​ത്ത​രി​യി​ല്‍ ​ ഇ​രു​മു​ന്ന​ണി​ക​ളെ​യും അ​മ്ബ​ര​പ്പി​ച്ച ജാ​നു​വി​െന്‍റ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി ഇ​പ്പോ​ള്‍ എ​ന്‍.​ഡി.​എ​യി​ല്‍ ഇ​ല്ല. എ​ന്‍.​ഡി.​എ നേ​താ​ക്ക​ള്‍ വാ​ക്കു​പാ​ലി​ച്ചി​ല്ല. ഗോ​ത്ര​മ​ഹാ​സ​ഭ ഇ​ത്ത​വ​ണ ഒ​രു രാ​ഷ്​​ട്രീ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ബ​ത്തേ​രി​യി​ല്‍ ന​ല്ല മ​ത്സ​ര​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്. അ​തി​ല്‍ സം​തൃ​പ്​​തി​യു​ണ്ട് ​-ജാ​നു പ​റ​ഞ്ഞു. 2004ല്‍ ​ഇ​ടു​ക്കി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന്​ മ​ത്സ​രി​ച്ച​പ്പോ​ള്‍ കി​ട്ടി​യ​ത്​11,628 വോ​ട്ട്​ .
വ​യ​നാ​ട്​ തി​രു​നെ​ല്ലി പ​ന​വ​ല്ലി മി​ച്ച​ഭൂ​മി കോ​ള​നി​യി​ലാ​ണ്​ താ​മ​സം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ വ​ലി​യ മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​യ​ത്.
അ​ടി​മ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ ഞാ​നും കു​ട്ടി​ക്കാ​ല​ത്ത്​ അ​ടി​മ​യാ​യി​രു​ന്നു. 50 പൈ​സ​ക്ക്​ വ​യ​ലി​ല്‍ പ​ണി​യെ​ടു​ത്ത അ​നു​ഭ​വം ഉ​ണ്ട്. എ​ല്ലാം എ​ഴു​തു​ന്നു​ണ്ട്.
ഛത്തി​ന്​​ഗ​ഢ്​ ബി​ലാ​സ്​​പു​ര്‍ ഓ​ര്‍​ഫ​നേ​ജി​ല്‍ നി​ന്നാ​ണ്​ മോ​ളെ കി​ട്ടി​യ​ത്. ഇ​പ്പോ​ള്‍ മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു. ഇ​നി മോ​ള്‍​ക്കു വേ​ണ്ടി ജീ​വി​ക്കു​ക എ​ന്ന​ത്​ എന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.
വേ​ദ​ന​യും ദു​രി​ത​വും സം​ഘ​ര്‍​ഷ​വും അ​ടി​മ​ത്വ​വും നി​റ​ഞ്ഞ ജീ​വി​ത​മാ​ണ്​ ആ​ത്മ​ക​ഥ​യി​ല്‍ പ​റ​യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഡ​യ​റി​ക്കു​റി​പ്പു​ക​ള്‍ സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പൊ​ലീ​സ്​ വീ​ട്​ റെ​യ്​​ഡ്​ ചെ​യ്​​ത്​ അ​തെ​ല്ലാം ന​ശി​പ്പി​ച്ചു.
പൊ​ലീ​സ്​ ക്രൂ​ര​ത​ക്കു മു​ന്നി​ല്‍​പോ​ലും ക​ര​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ല്‍ ലോ​ക്​​ഡൗ​ണി​ലെ ഒ​റ്റ​പ്പെ​ട​ലി​ല്‍ പ​ല​പ്പോ​ഴും ക​ണ്ണു​നി​റ​ഞ്ഞി​ട്ടു​ണ്ട്. ഓ​ര്‍​മ​ക​ള്‍ മാ​യും​മു​മ്പ്​ അ​തെ​ല്ലാം ക​ട​ലാ​സി​ല്‍ പ​ക​ര്‍​ത്ത​ണം. തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ ഇ​നി ഓ​ടി​ന​ട​ക്കാ​നി​ല്ല. ജാ​നു ന​യം വ്യ​ക്​​ത​മാ​ക്കി.

Related Articles

Back to top button