KeralaLatestThiruvananthapuram

വാഹനപകടം യുവതിക്ക് ദാരുണാന്ത്യം; പരിക്കില്ലാതെ പിഞ്ചു കുഞ്ഞ്

“Manju”

കിളിമാനൂര്‍: വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ദമ്പതികളും കൈക്കുഞ്ഞും സഞ്ചരിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞ് പരുക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. സംസ്ഥാന പാതയില്‍ പാപ്പാലയില്‍ ഉണ്ടായ അപകടത്തിലാണ് യുവതി മരണപ്പെട്ടത്. അടയമണ്‍ വയ്യാറ്റിന്‍കര കരിക്കകത്ത് വീട്ടില്‍ രഞ്ജിത്ത് ലാലിന്റെ ഭാര്യ കാവേരിയാണ് മരിച്ചത്. 24 വയസായിരുന്നു. പരുക്കേറ്റ രഞ്ജിത്ത് ലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട മകന്‍ കെവിന്‍(6 മാസം) എസ്എടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പാപ്പാല ഐഒസി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കിളിമാനൂരില്‍ ബന്ധുവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

Related Articles

Back to top button