IndiaKeralaLatest

എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയില്‍ കുടുങ്ങിയ വിസില്‍ പുറത്തെടുത്തു

“Manju”

എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയിൽ ഒ രു മാ സ ത്തി ലേ റെ കുടുങ്ങിയ വിസിൽ  പുറത്തെടുത്തു | The whistle pulled out of the eight-year-old's trachea |  Madhyamam
പ​യ്യ​ന്നൂ​ര്‍: കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​നി​യാ​യ എ​ട്ടു​വ​യ​സ്സു​കാ​രി​യു​ടെ ശ്വാ​സ​നാ​ളി​യി​ല്‍ കു​ടു​ങ്ങി​യ ഷൂ ​വി​സി​ല്‍ സ​ങ്കീ​ര്‍​ണ റി​ജി​ഡ് ബ്രോ​ങ്കോ​സ്കോ​പ്പി ചി​കി​ത്സ വ​ഴി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പു​റ​ത്തെ​ടു​ത്തു. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ശ്വാ​സ​നാ​ളി​യി​ല്‍ കു​ടു​ങ്ങി​യ വി​സി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നി​ര്‍​ത്താ​തെ​യു​ള്ള ചു​മ​യും ശ്വാ​സ​ത​ട​സ്സ​വും കാ​ര​ണം കാ​സ​ര്‍​കോ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​ട്ടി​യെ റ​ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.
പ​രി​യാ​ര​ത്തെ​ത്തി​യ കു​ട്ടി​യെ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ള്‍ ശ്വാ​സ​നാ​ളി​യി​ല്‍ മ​റ്റെ​ന്തോ വ​സ്​​തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ അ​ന്യ​വ​സ്​​തു കു​ടു​ങ്ങി​ക്കി​ട​ന്ന​തു​മൂ​ലം വ​ല​ത്തേ ശ്വാ​സ​കോ​ശ​ത്തി​ലെ താ​ഴെ​യു​ള്ള​ഭാ​ഗം പൂ​ര്‍​ണ​മാ​യും​ത​ന്നെ അ​ട​ഞ്ഞ് കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ അ​തി​സ​ങ്കീ​ര്‍​ണ​മാ​യ പീ​ഡി​യാ​ട്രി​ക് റി​ജി​ഡ് ബ്രോ​ങ്കോ​സ്കോ​പ്പി ചി​കി​ത്സ​ക്ക് കു​ട്ടി​യെ വി​ധേ​യ​മാ​ക്കു​ക​യും കു​ടു​ങ്ങി​ക്കി​ട​ന്ന വി​സി​ല്‍ പു​റ​ത്തെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശ്വാ​സ​കോ​ശ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്​​ട​റും ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടും ശ്വാ​സ​കോ​ശ​വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​രാ​ജീ​വ് റാം, ​ഡോ. ര​ജ​നി, ഡോ. ​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഡോ. ​പ​ത്മ​നാ​ഭ​ന്‍, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ചാ​ള്‍​സ്, ഡോ. ​ദി​വ്യ, ഡോ. ​സ​ജി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബു​ദ്ധി​മു​ട്ടേ​റി​യ ചി​കി​ത്സ വ​ഴി കു​ട്ടി​ക്ക് ജീ​വി​ത​ത്തി​ലേ​ക്കു​ള്ള പു​തു​ശ്വാ​സം ല​ഭ്യ​മാ​ക്കി​യ​ത്. ചി​കി​ത്സ​ക്ക്​ വി​ധേ​യ​യാ​യ എ​ട്ടു വ​യ​സ്സു​കാ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. കു​ര്യാ​ക്കോ​സും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്‌ ഡോ. ​കെ. സു​ദീ​പും അ​ഭി​ന​ന്ദി​ച്ചു.

Related Articles

Back to top button