LatestMalappuram
ആമാശയത്തില്‍ തറച്ച പിന് പുറത്തെടുത്തു
മലപ്പുറം: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന് 12 വയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങി.
പിന് വിഴുങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെത്തിച്ചു. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി കണ്ടെത്തി.
സര്‍ജറി കൂടാതെ എന്റോസ്കോപിക് വഴി പിന് പുറത്തെടുത്തു. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.