India

സ്ത്രീകൾക്ക് സംവരണം, 50 ലക്ഷം തൊഴിൽ;  കമൽ ഹാസൻ

“Manju”

ചെന്നൈ : തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങളുമായി നടനും, മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. പാർട്ടി അധികാരത്തിലേറിയാൽ സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് കമൽ ഹാസൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുൻപാണ് വാഗ്ദാനങ്ങളുമായി കമൽ ഹാസൻ രംഗത്ത് വന്നിരിക്കുന്നത്.

തമിഴ്‌നാട്ടിൽ സർക്കാർ ഉണ്ടാക്കാൻ അവസരം ഉണ്ടായാൽ സ്ത്രീകളുടെ ഉയർച്ചയ്ക്കാകും കൂടുതൽ പ്രാധാന്യം നൽകുക. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും 50 ശതമാനം സംവരണം ഏർപ്പെടുത്തും. സ്ത്രീകൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സൗജന്യമായി ചികിത്സ നൽകുമെന്നും കമൽ ഹാസൻ പറഞ്ഞു.

യുവാക്കൾക്കായി 50 ലക്ഷത്തോളം തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കും. സംസ്ഥാനത്ത് നിന്നും തൊഴിലില്ലായ്മയെ തുടച്ചു നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

Related Articles

Back to top button