IndiaLatest

കോ​വി​ഡ്​ വാ​ക്​​സി​ന്‍ 24 മണിക്കൂറും ലഭ്യമാകും

“Manju”

കോവിഡ് വാക്‌സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് കേന്ദ്രം  അനുമതി നല്‍കി | COVID 19 vaccine| Health Ministry

ശ്രീജ.എസ്

കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വാക്‌സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ രാജ്യത്തെ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

‘വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്‌സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം’ – ആരോഗ്യമന്ത്രി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. കോ​വി​ന്‍ ആ​പ്പു​മാ​യി സ​ര്‍‌​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ബ​ന്ധി​പ്പി​ക്കും. ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍‌​ക്ക്​ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​കാം. ശീ​തീ​ക​ര​ണ സം​വി​ധാ​ന​വും പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും നി​ര്‍​ബ​ന്ധ​മാ​യും വേ​ണം- ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Related Articles

Back to top button