IndiaLatest

തുർക്മെനിസ്താൻ സേനയ്ക്ക് സ്പെഷ്യൽ പരിശീലനം നൽകി ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ്

“Manju”

ന്യൂഡൽഹി : തുർക്മെനിസ്താൻ സേനയ്ക്ക് പ്രത്യേക യുദ്ധ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സേന പരിശീലനം നൽകുന്നത്. ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സൈന്യം പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് ട്രെയിനിംഗ് സ്‌കൂളിലാണ് (എസ്എഫ്ടിഎസ്) തുർക്മെനിസ്താൻ സ്‌പെഷ്യൽ ഫോഴ്‌സിന് പരിശീലനം നൽകുന്നത്. ഹിമാചൽ പ്രദേശിലെ നഹാനിലാണ് എസ്എഫ്ടിഎസ്  പ്രവർത്തിക്കുന്നത്. കോംമ്പാറ്റ് ഫ്രീ കോൾ എന്ന പരിശീലനമാണ്  സേനയ്ക്ക് ഇന്ത്യൻ  സൈന്യം നൽകുന്നത്.

കഴിഞ്ഞ മാസം എസ്എഫ്ടിഎസിൽ ആദ്യ ഘട്ട സ്‌കൈ ഡൈവിംഗിൽ നടന്നിരുന്നു. ഇന്ത്യയിൽ നിന്നും തുർക്മെനിസ്താൻ നിന്നുമുള്ള 16 സ്‌പെഷ്യൽ ടാസ്‌ക് ഉദ്യോഗസ്ഥരാണ് ഇതിൽ പങ്കെടുത്തത്. അടുത്ത ഓഗസ്റ്റിൽ ഇന്ത്യൻ സൈന്യത്തിന്റെ സ്‌പെഷ്യൽ ഫോഴ്‌സ് തുർക്മെനിസ്താൻ അഷ്ഗാബത്ത് സന്ദർശിക്കും. സെപ്റ്റംബർ 27 ന് നടക്കുന്ന തുർക്മെനിസ്താന്റെ 30-ാം സ്വാതന്ത്ര്യ ദിന ചടങ്ങിലും പങ്കെടുക്കുമെന്നാണ് വിവരം.

Related Articles

Check Also
Close
Back to top button