IndiaLatest

നേതാക്കളുടെ കൂട്ടരാജിയില്‍ പ്രതികരണവുമായി കമല്‍ഹാസന്‍

“Manju”

ചെന്നൈ ;തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ നീതി മയ്യത്തില്‍’ പൊട്ടിത്തെറി. സീനിയര്‍ നേതാവ് ആര്‍ മഹീന്ദ്രന്റെ രാജിയില്‍ പ്രതികരണവുമായി കമല്‍ഹാസന്‍ രംഗത്ത് വന്നിരിക്കുകയാണ്. മഹീന്ദ്രനെ ചതിയന്‍ എന്നാണ് കമല്‍ വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു ‘പാഴ്ച്ചെടി’ കൂടി എം.എന്‍.എമ്മില്‍നിന്ന് പുറത്ത് പോയെന്നായിരുന്നു കമലിന്റെ പ്രതികരണം.

ആര്‍. മഹേന്ദ്രനെക്കൂടാതെ പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാര്‍ട്ടി വിട്ടത്. കമലിന്റെ ഏകാധിപത്യ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമര്‍പ്പിച്ചതിനുശേഷം മഹേന്ദ്രന്‍ ആരോപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേല്‍, എം. മുരുകാനന്ദം, ഉപദേശകന്‍ സുരേഷ് അയ്യര്‍ എന്നിവരും കമല്‍ഹാസന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ച്‌ രാജി സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Back to top button