InternationalLatest

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

“Manju”

വത്തിക്കാന്‍ ;കുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. പക്ഷെ ആശുപത്രി വിടാറായിട്ടില്ലെന്നും ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളില്‍ മാര്‍പ്പാപ്പ പങ്ക് എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

റോമിലെ ആശുപത്രിയില്‍ നിന്നാണ് പ്രാര്‍ത്ഥന അര്‍പ്പിക്കുക. ജൂലൈ നാലിനാണ് 84 കാരനായ മാര്‍പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. 2013ല്‍ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വന്‍കുടല്‍ ചുരുങ്ങുന്ന അവസ്ഥയേ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

Related Articles

Check Also
Close
Back to top button