InternationalLatest

വിസാ മാറ്റത്തിന് സര്‍ക്കാര്‍ അനുമതി

“Manju”

കുവൈറ്റ്: കുവൈറ്റില്‍ വിവിധ തലങ്ങളിലുള്ള വിസാ മാറ്റാത്തതിന് അനുമതിയായി. സര്‍ക്കാര്‍ ജോലിക്കാര്‍, കുടുംബ വിസയിലുള്ളവര്‍, വ്യാവസായികം, കാര്ഷികം, ജംഇയ്യ ഉള്‍പ്പെടെയുള്ള മേഖലകളില് പ്രവര്ത്തിക്കുന്നവര്ക്കും ഫാം വിസയിലുള്ളവര്‍ക്കുമാണ് മറ്റു മേഖലകളിലേക്ക് വിസാ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ മാനവ വിഭവ ശേഷി സമിതി ഡയറക്ടര് അഹമ്മദ് മൂസ വിജ്ഞാപനം പുറപ്പെടുവിച്ചു.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുകയും തിരിച്ചുവരാന്‍ കഴിയാതെ നിരവധി തൊഴിലാളികളുടെ വിസകളാണ് റദ്ദായി പോയത്. ഇതിന്റെ ഭാഗമായി പല മേഖലകളിലും തൊഴിലാളി ക്ഷാമം രൂക്ഷമായതിനാലാണ് വിസാ മാറ്റത്തിനു ഉണ്ടായിരുന്ന നിബന്ധനകള്‍ തല്‍ക്കാലം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.

Related Articles

Back to top button