IndiaLatest

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ നിയമിച്ചു. മെയ് 15ന് അദ്ദേഹം ചുമതലയേല്‍ക്കും ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. സുശീല്‍ ചന്ദ്രയ്‌ക്ക് പകരമാണ് രാജീവ് കുമാര്‍ പുതുതായി ചുമതലയേല്‍ക്കുന്നത്.

“ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാറിനെ രാഷ്‌ട്രപതി നിയമിച്ചു. ഈ മാസം 15ാംതിയതി അദ്ദേഹം ഓഫീസിന്റെ ചുമതല ഏറ്റെടുക്കും. 14ാം തിയതി സുശീല്‍ ചന്ദ്ര രാജി വയ്‌ക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനമെന്നും’ പത്രക്കുറിപ്പില്‍ പറയുന്നു.

2020 സെപ്തംബര്‍ ഒന്നിനാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുക്കുന്നത്. ബീഹാര്‍/ഝാര്‍ഖണ്ഡ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 36 വര്‍ഷത്തിലധികം പരിചയസമ്പത്തുണ്ട്.

 

Related Articles

Back to top button