KeralaLatest

ഷഷ്ടിപൂർത്തിയിലെത്തിയ കെ രമണനെ ആദരിച്ചു

“Manju”

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനം സൗഹൃദസമ്മേളനം വേദിയില്‍‍ വെച്ച് ഷഷ്ടിപൂർത്തിയിലെത്തിയ  കെ. രമണനെ ആദരിച്ചു. മെയ് നാലിന് ഷഷ്ടിപൂര്‍ത്തിയിലെത്തിയ അദ്ദേഹത്തെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ സാന്നിധ്യത്തിൽ  മാത്യു കുഴൽനാടൻ എം.എല്‍.എ.യാണ് പൊന്നാടി ചാര്‍ത്തി ആദരിച്ചത്. സ്വാമി സായുജ്യനാഥ് ജ്ഞാനതപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി , സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ജയപ്രകാശ് എ, ജ്യോതി ഉദയഭാനു എന്നിവർ സന്നിഹിതരായിരുന്നു. ഗോകുലം ചിറ്റ്സ് & ഫൈനാന്‍സ് കൊട്ടാരക്കര ബ്രാഞ്ച് മാനേജരായ കെ.രമണന്‍ ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ അഡ്വൈസര്‍ (ഫിനാന്‍സ്) ആയും പ്രവര്‍ത്തിക്കുന്നു. ഭാര്യ അമ്പിളി രമണന്‍, മക്കള്‍ : ആർഷ രമണൻ(ശാന്തിഗിരി ന്യൂസ്), Dr പ്രിയംവദ.

Related Articles

Back to top button