ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 11.81 കോടി
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 26.20 ലക്ഷം പേര് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഒന്പതുകോടി മുപ്പത്തിയെട്ട് ലക്ഷം പേര് കൊറോണ വൈറസ് രോഗത്തില്‍ നിന്നും രോഗമുക്തി നേടി.
അമേരിക്ക, ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന്,ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5.40 ലക്ഷം പേര് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. നിലവില്‍ 87ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രോഗബാധിതരുണ്ട്. 16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിലവില്‍ 1.81 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.58 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്.ഇതുവരെ 2.10 കോടി പേര്‍ക്ക് കുത്തിവയ്പെടുത്തു. ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. റഷ്യയില്‍ 43 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 42 ലക്ഷം പേര്‍ക്കും,ഫ്രാന്‍സില്‍ 39 ലക്ഷം പേര്‍ക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.