India

മഹാശിവരാത്രി ഷാഹി സ്‌നാനം: ഹരിദ്വാറിലേക്ക് ഭക്തജനപ്രവാഹം

“Manju”

ഹരിദ്വാർ : മഹാശിവരാത്രിയോടനുബന്ധിച്ച് ഗംഗയിൽ ഷാഹി സ്നാനം നടത്തി ഭക്തലക്ഷങ്ങൾ. ഷാഹീ സ്നാനത്തിനായി ഇന്നലെ മുതൽ ആരംഭിച്ച് ഭക്തരുടെ തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. ഉത്തരാഖണ്ഡിലെ ഹരീ കീ പൗഡീ തീർത്ഥക്കടവിലാണ് ഏറ്റവും കുടുതൽ തിരക്ക് അനുഭവപ്പെടുന്നത്. തിരക്ക് പരമാവധി നിയന്ത്രിച്ചാണ് ഭക്തരെ ഗംഗാതീരത്തേക്ക് വിടുന്നത്. ഒറ്റ ദിവസംകൊണ്ടുമാത്രം 22 ലക്ഷം പേരാണ് ഗംഗാ സ്‌നാനം നടത്തിയത്.

കൊറോണയുടെ പശ്ചാത്തലത്തിൽ കുംഭമേള ആരംഭിക്കുംമുന്നേ ഹരിദ്വാറിലെത്തി സ്‌നാനം നടത്തി മടങ്ങുന്നവരാണ് ഇത്തവ കൂടുതലെത്തുന്നത് . ഹരിദ്വാറിലെത്തിയ ഭക്തജനങ്ങളെ സംസ്ഥാന ഭരണകൂടം ഹെലികോപ്റ്ററിലൂടെ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. ഏപ്രിൽ ഒന്നിനാണ് കുംഭമേള ആരംഭിക്കുന്നത്. അതിനു മുൻപായി നടക്കുന്ന മഹാശിവരാത്രി ദിനത്തിൽ ഗംഗാ സ്നാനം നടത്തുന്നത് വളരെ പവിത്രമായാണ് ഭക്തർ കണക്കാക്കുന്നത്. കൊറോണയുടെ സാഹചര്യം കണക്കിലെടുത്ത് കുംഭമേള ചടങ്ങുകൾ 30 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ആദ്ധ്യാത്മിക തീർത്ഥാടനത്തിന്റെ ഭാഗമായി ഹരിദ്വാറിൽ ഈ വർഷം നാല് ഷാഹി സ്‌നാനവും ഒൻപത് ഗംഗാ സ്‌നാനവും നടക്കും.

കനത്ത സുരക്ഷാ വലയത്തിലാണ് ഭക്തർ സ്നാനം നടത്തി തിരിച്ചുപോകുന്നത്. ഗംഗാ സ്‌നാനത്തിൽ അപകടങ്ങൾ ഇല്ലാതിരിക്കാനുള്ള മുൻകരുതലും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.സുരക്ഷയ്ക്കായി അയ്യായിരം സൈനികരെയാണ് ഹരിദ്വാറിലും പരിസരപ്രദേശത്തുമായി വിന്യസിച്ചിരിക്കുന്നത്.

Related Articles

Back to top button