IndiaLatest

റേഷൻ കടകളിൽ ഇനിമുതൽ ബാങ്കിംഗ് സൗകര്യവും; പദ്ധതിയ്‌ക്ക് പച്ചക്കൊടി വീശി കേന്ദ്രം

“Manju”

ന്യൂഡൽഹി: റേഷൻ കടകളെ പൊതു സേവന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇനിമുതൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിന് പുറമെ റേഷൻ കടകളിൽ ബാങ്കിന് സേവനവും ലഭ്യമാകും. ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിർദ്ദേശിച്ചു.

ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനത്തിന്റെ പ്രവർത്തനം, റേഷൻ ബാങ്കുകൾ എത്രത്തോളം ഉപകാരപ്രദമാണ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യയിലുടനീളമുള്ള റേഷൻ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കളെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡൽഹിയിലേയ്‌ക്ക് ക്ഷണിച്ചു.

കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ കൻവാൽജിത് ഷോർ എന്നിവരുമായി റേഷൻ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കൾ ചർച്ച നടത്തും. വരും ദിവസങ്ങൾ ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടത്തുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Articles

Back to top button