IndiaLatest

കോവിഡ് ; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

“Manju”

ഡല്‍ഹി ; കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. ഹരിയാന, മിസോറാം, മഹാരാഷ്‌ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, മാസ്‌ക് ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നുമാണ് നിര്‍ദ്ദേശം.

കോവിഡ് രോഗികളുടെ എണ്ണം തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കല്‍ തുടങ്ങിയവ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പരമാവധി ആളുകളില്‍ പരിശോധന കണ്ടെത്തി കൃത്യമായ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button