Uncategorized

24,000 വര്‍ഷം ആര്‍ടികിലെ ഹിമാനികളില്‍ മരവിച്ച്‌ കഴിഞ്ഞു: സൂക്ഷമജീവിക്ക് പുതുജീവന്‍

“Manju”

സൈബീരിയ: 24,000 വര്‍ഷം ആര്‍ട്ടികിലെ ഹിമാനികളില്‍ മരവിച്ച്‌ കഴിഞ്ഞിരുന്ന ഒരു സൂക്ഷ്മജീവി ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഡെല്ലോയ്ഡ് റോടിഫറുകള്‍ (Bdelloid rotifers) എന്നറിയപ്പെടുന്ന ജീവിക്ക് വളരെ കുറഞ്ഞ താപനിലയെ അതിജീവിക്കാനുള്ള കഴിവുണ്ട്. ആറ് മുതല്‍ പത്ത് വര്‍ഷം വരെ -4 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയുള്ള താപനിലയില്‍ അവ നിലനില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ഏറ്റവും റേഡിയോ ആക്ടീവ് പ്രതിരോധശേഷിയുള്ള ജീവികളില്‍ ഒന്നാണ് ഇവ.

വടക്കുകിഴക്കന്‍ സൈബീരിയയിലെ തണുത്തുറഞ്ഞ മണ്ണില്‍ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് ഒരു ഡ്രിലിംഗ് റിഗ് ഉപയോഗിച്ചാണ് ജീവിയെ അവര്‍ പുറത്തെടുത്തത്. എന്നാല്‍ നൂറ്റാണ്ടുകളോളം മഞ്ഞിനിടയില്‍ ജീവന്റെ ഒരു തുടിപ്പും അവശേഷിക്കാതെയാണ് അവ കഴിഞ്ഞിരുന്നത്. പക്ഷെ, ലാബിലെത്തിച്ചശേഷം അവയ്ക്ക് ജീവന്‍ വച്ചു. അത് മാത്രവുമല്ല, പാര്‍ഥെനോജെനിസിസ് എന്ന പ്രക്രിയയിലൂടെ റോടിഫറുകള്‍ പ്രത്യുല്പാദനം നടത്തുകയും ചെയ്‌തു. കൂടാതെ, അവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.

‘തണുത്തുറഞ്ഞ താപനിലയില്‍ ഈ ജീവികളുടെ ശരീരത്തിന്റെ ഉപാപചയപ്രക്രിയ നിലയ്ക്കുകയോ, തീരെ മെല്ലെയാവുകയോ ചെയ്യുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിശ്ചലമാകുന്ന ഈ അവസ്ഥയ്ക്ക് ക്രിപ്റ്റോബയോസിസ് എന്നാണ് പറയുന്നത്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ ആ അവസ്ഥയില്‍ നിശ്ചലമായി തുടരാന്‍ മള്‍ടിസെലുലാര്‍ ജീവികള്‍ക്ക് കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

കറന്റ് ബയോളജി ജേണലിലാണ് ഇതേകുറിച്ചുള്ള പഠനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. സ്ഥിരമായി മരവിച്ച ആവാസവ്യവസ്ഥയില്‍ നിന്ന് ഇത്തരം ജീവികള്‍ ജീവനോടെ തിരികെ വരുന്നത് ഇതാദ്യമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മരവിപ്പിനെ അതിജീവിച്ച നിരവധി ജീവികളില്‍ ഒന്ന് മാത്രമാണ് റോടിഫറുകള്‍. 2018 -ല്‍ 30,000 വര്‍ഷത്തിലേറെ പഴക്കമുള്ള സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് ഒരു തരം പുഴുവായ നെമറ്റോഡുകളെ പുനരുജ്ജീവിപ്പിച്ചിരുന്നു.

എല്ലാ റോടിഫറുകളും ഈ മരവിപ്പിക്കുന്ന പ്രക്രിയയെ അതിജീവിക്കില്ലെങ്കിലും, വളരെ കുറഞ്ഞ താപനിലയില്‍ അവയുടെ കോശങ്ങളെയും അവയവങ്ങളെയും സ്വയം സംരക്ഷിക്കാന്‍ അതിന് കഴിയുമെന്ന് പഠനം വ്യക്തമാകുന്നു. അനുകൂല സാഹചര്യം വരുമ്ബോള്‍, അവ ഉപാപചയപ്രക്രിയ പുനരാരംഭിക്കുകയും, കോശങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ തീര്‍ത്ത ശരീരത്തെ പഴയ അവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു.

എന്നാല്‍ ഇതിലൂടെ തെളിയുന്നത് ഒരു മള്‍ടിസെലുലാര്‍ ജീവിയെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ തണുപ്പില്‍ സൂക്ഷിക്കാനും പിന്നീട് ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരാനും കഴിയുമെന്നാണ്. പല സയന്‍സ് ഫിക്ഷന്‍ കഥകളിലും എഴുത്തുകാര്‍ സ്വപ്നം കണ്ടിരുന്നതാണിത്

ലോകമെമ്ബാടുമുള്ള ശുദ്ധജല അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഒരു തരം റോടിഫറാണ് ഡെലോയ്ഡ് റോടിഫറുകള്‍. കുറഞ്ഞ ഓക്സിജെന്‍, പട്ടിണി, ഉയര്‍ന്ന അസിഡിറ്റി, വര്‍ഷങ്ങളോളമുള്ള നിര്‍ജലീകരണം എന്നിവയെ നേരിടാന്‍ ഇവയ്ക്ക് കഴിയും.

Related Articles

Back to top button