IndiaLatest

തുറന്ന സ്‌കൂളുകള്‍ വീണ്ടും അടച്ച്‌ ഹിമാചല്‍പ്രദേശ്

“Manju”

ഷിംല: ഈ മാസം 22 വരെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ അടക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒന്‍പത് ദിവസം മുന്‍പാണ് സംസ്ഥാനത്ത് 10,12 ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ തുറന്നത്. സംസ്ഥാനത്ത് കഴിഞ്ഞ പതിനഞ്ചു ദിവസമായി തുടരുന്ന കൊറോണ കേസുകളുടെ വര്‍ദ്ധനവാണ് സ്‌കൂള്‍ അടയ്‌ക്കുന്നതിന് കാരണം. എന്നിരുന്നാലും സ്‌കൂളുകളിലെ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരോട് ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊറോണ രോഗ വ്യാപനം തടയുന്നതിനായി റെസിഡന്‍ഷ്യല്‍, ബോര്‍ഡിങ്ങ് സ്‌കൂളുകള്‍ക്കായി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും. ആഗസ്റ്റ് 13 മുതല്‍ സംസ്ഥാനത്തെ എല്ലാ സംന്ദര്‍ശകര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂര്‍ മുന്‍പെടുത്ത ആന്റിജന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. ചൊവ്വാഴ്ച രാത്രി ഷിംലയില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Related Articles

Back to top button