Uncategorized

ബീജിംഗ് ഭരണകൂടം സന്യാസിസമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് സൂചന

“Manju”

വാഷിംഗ്ടൺ: ടിബറ്റിന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിൽ പ്രതികാര നടപടി യെടുക്കാനൊരുങ്ങി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ടിബറ്റിന് മേലുള്ള ചൈനീസ് അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തുന്നത് ബുദ്ധസന്യാസിമാരാണെന്നതാണ് ചൈനയെ ചൊടിപ്പിക്കുന്നത്.

തങ്ങളുടെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലേയും ബുദ്ധസന്യാസിമാരെ ഇല്ലാതാക്കാനാണ് ചൈനയുടെ ഗൂഢതന്ത്രമെന്ന് രഹസ്യാന്വേഷണ സംഘടനകൾ മുന്നറിയിപ്പ് നൽകി. ബുദ്ധസന്യാസിമാരെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനും ബീജിംഗ് ഭരണകൂടം ശ്രമിക്കുകയാണ്.

ബുദ്ധസന്യാസിമാരെ ഷീ ജിംഗ് പിംഗ് ഉപകരണമാക്കും. ബുദ്ധസന്യാസിസമൂഹം ടിബറ്റൻ ജനങ്ങളുടെ ധാർമ്മിക ശക്തിയാണ്. അതിനെ തളർത്തുക എന്നതാണ് ഉദ്ദേശം. അന്താരാഷ്ട്രരംഗത്തും ബുദ്ധ സന്യാസിമാരുടെ നീക്കം വളരെയധികം ക്ഷീണമാണ് ചൈനയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ടിബറ്റിലെ മതസ്വാതന്ത്ര്യം പൂർണ്ണമായും എടുത്തുകളാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്നും രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Back to top button