KeralaLatest

എവിടെയെങ്കിലും ഒന്ന് ഉറച്ചു നില്‍ക്കെന്റെ നേതാവെ….

“Manju”

സത്യത്തില്‍ ആര്‍ക്കാണ് കുഴപ്പം. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ട് പിന്നീടത് പറഞ്ഞിട്ടേയില്ലെന്ന് പറയുന്ന നമ്മുടെ മുന്‍ മുഖ്യമന്ത്രിക്കോ അതോ നാട്ടുകാര്‍ക്കോ. അതോ മുഴുവന്‍ കോണ്‍ഗ്രെസ്സുകാര്‍ക്കോ. ആകെമൊത്തം കണ്‍ഫ്യൂഷനിലാണ് കോണ്‍ഗ്രസിന്റെ ഈ തിരഞ്ഞെടുപ്പ് കാലം. എടുത്ത് കാണിക്കാന്‍ തക്ക സ്ഥാനാര്‍ഥികളോ കൊടുക്കാന്‍ തക്ക വാഗ്ധാനങ്ങളോ ഇല്ലാത്ത ഒരു മുന്നണിയായി കോണ്‍ഗ്രസ്‌ മാറിയിരിക്കുന്നു. ഭരണപക്ഷത്തിനെതിരെ ഉയര്‍ത്തിയ പല ആരോപണങ്ങളും തെളിവുകള്‍ ഇല്ലെന്ന അടിസ്ഥാനത്തില്‍ തള്ളിപ്പോവുകയും, ഭരണകാലത്ത് കോണ്‍ഗ്രസ്‌ നടത്തിയ പാലാരിവട്ടം അഴിമടിയടക്കം പുറത്തു വരികയും ചെയ്ത സാഹചര്യത്തില്‍ എങ്ങനെ കേരളത്തില്‍ മാത്രമുള്ള പ്രാര്‍ത്ഥിനിത്യം നിലനിര്‍ത്തുമെന്ന ആശങ്കയിലാണ് കേരള കോണ്‍ഗ്രസ്‌. ഇന്ത്യയിലെ ഏറ്റവും വലിയ മുന്നണിയായിരുന്നിട്ടും രണ്ടാം സ്ഥാനത്തെക്കും മൂന്നാം സ്ഥാനത്തെക്കും മാറ്റപ്പെട്ട കോണ്‍ഗ്രസ്‌ ആണ് ദേശീയതലത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ നിലനില്‍ക്കാന്‍ സാധ്യതയുള്ള കേരളത്തില്‍ വേരുറപ്പിക്കാനാണ് നിലവില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചെയ്യുന്നത്.

Related Articles

Back to top button