Uncategorized

പോത്തിന്റെ പിറന്നാൾ ആഘോഷിച്ചു; ഉടമയ്‌ക്കെതിരെ കേസ്

“Manju”

മുംബൈ : മഹാരാഷ്ട്രയിൽ കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പോത്തിന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. 30കാരനായ കിരൺ കിരൺ മാത്രയ്ക്കെതിരെയാണ് കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ് എടുത്തത്.

താനെയിലാണ് സംഭവം. പോത്തിന്റെ ജന്മദിനത്തിൽ നാട്ടുകാരെ മുഴുവൻ വിളിച്ചുവരുത്തിയായിരുന്നു ആഘോഷം. പരിപാടിയിൽ പങ്കെടുക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. ഇവർ മാസ്‌ക് ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് കിരണിനെതിരെ കേസ് എടുത്തത്.

മഹാരാഷ്ട്രയിൽ ഒരു ഇടവേളയ്ക്ക് ശേഷം കൊറോണ വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള പിറന്നാൾ ആഘോഷം. സംഭവത്തിൽ ഉടമയ്‌ക്കെതിരെ ക്രിമിനൽ നിയമം 269ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Related Articles

Back to top button