International

ബുർഖ നിരോധിക്കും ,ഇസ്ലാമിക സ്ക്കൂളുകൾ പൂട്ടും ; ശ്രീലങ്ക

“Manju”

കൊളംബോ : ബുർഖ നിരോധിക്കാനും ,ആയിരത്തിലേറെ ഇസ്ലാമിക സ്ക്കൂളുകൾ അടച്ചു പൂട്ടാനുമൊരുങ്ങി ശ്രീലങ്ക . ഭീകരവിരുദ്ധ നിലപാട് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം . ദേശീയ സുരക്ഷ പരിഗണിച്ച് ബുർഖ നിരോധിക്കാൻ ക്യാബിനറ്റ് അനുമതി നല്‍കിയതായി പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘ ആദ്യകാലങ്ങളിൽ മുസ്ലീം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല, അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണിത്. ശ്രീലങ്ക തീർച്ചയായും ഇത് നിരോധിക്കാൻ തീരുമാനിച്ചു ‘ വീരശേഖര പറഞ്ഞു. 2019ൽ നടന്ന ഭീകരാക്രമണത്തിൽ 250 ലധികം പേർ കൊല്ലപ്പെട്ടതോടെ ശ്രീലങ്ക ബുര്‍ഖയ്ക്ക് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു . പള്ളികളിലും ഹോട്ടലുകളിലുമാണ് അന്ന് ബോംബാക്രമണം നടന്നത്.

ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആയിരത്തിലധികം ഇസ്ലാമിക് സ്ക്കൂളുകൾ നിരോധിക്കാൻ സർക്കാർ പദ്ധതിയിട്ടതെന്ന് വീരശേഖര പറഞ്ഞു.

“ആർക്കും ഇത്തരം സ്ക്കൂളുകൾ തുറക്കാനോ, സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് കുട്ടികളെ പഠിപ്പിക്കാനും കഴിയില്ല,” അദ്ദേഹം പറഞ്ഞു. മുൻപ് കൊറോണ ബാധിതരായി മരിക്കന്ന ഇസ്ലാം മത വിശ്വാസികളെ മതാചാരപ്രകാരം അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വിവാദമായിരുന്നു.

അതേ സമയം സർക്കാർ തീരുമാനം മുസ്ലീം സ്ത്രീകൾക്ക് മത സ്വതന്ത്ര്യം നിഷേധിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button