IndiaLatestSports

ആദ്യ ഐ.എസ്.എൽ കിരീടം ചൂടി മുംബൈ സിറ്റി എഫ്.സി.

“Manju”

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ മുംബൈ സിറ്റി എഫ്.സി കിരീടം നേടി. ഫൈനലില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ ആദ്യ ഐ.എസ്.എല്‍ കിരീടം നേടിയത്. ഒരു ​ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ കിരീടം നേടിയത്.

ഐ.എസ്.എല്‍ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ നന്നായി കളിച്ചെങ്കിലും ഭാഗ്യം മുംബൈയ്‌ക്കൊപ്പം നിന്നു. മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്. ടിറി വഴങ്ങിയ സെല്‍ഫ് ഗോളും മുംബൈയ്ക്ക് തുണയായി. മോഹന്‍ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ഗോള്‍ നേടി.

ഈ സീസണില്‍ നേരത്തേ പ്രാഥമിക ഘട്ടത്തില്‍ ഒന്നാമതെത്തി ലീഗ് ഷീല്‍ഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയഗോള്‍ നേടിയ മുംബൈയുടെ ബിപിന്‍ സിങ് ഫൈനലിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

 

 

Related Articles

Back to top button