Thiruvananthapuram

നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ

“Manju”

നാവായിക്കുളം സബ് രജിസ്ട്രാർ ഓഫീസ് രാജഭരണകാലത്ത് ആരംഭിച്ചതാണ്. കൊല്ലവർഷം 1072-ൽ(1896) അതായത് 124 വർഷത്തെ പഴക്കമുണ്ട്. ആദ്യഘട്ടത്തിൽ രാജഭരണകാലത്ത് ഉണ്ടായിരുന്ന കെട്ടിടത്തിൽ ആയിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ആധാരങ്ങളുടെയും റിക്കാർഡുകളുടെ എണ്ണം വർധിച്ചപ്പോൾ 1985-ൽ പുതിയകെട്ടിടത്തിലേക്ക് മാറി.

പിന്നീട് പുതിയ സബ് രജിസ്ട്രാർ ഓഫീസുകൾ സമീപപ്രദേശങ്ങളിൽ വന്നു. ഇപ്പോൾ നാവായിക്കുളം, കുടവൂർ, പള്ളിക്കൽ,കരവാരം എന്നീ വില്ലേജുകൾ ഈ ഓഫീസിന്റെ അധികാരപരിധിയിൽ ഉൾപ്പെടുന്നു. പ്രതിവർഷം ശരാശരി 2500ഓളം ആധാരങ്ങൾ,അയ്യായിരത്തോളം കുടിക്കട സർട്ടിഫിക്കറ്റുകൾ, രണ്ടായിരത്തോളം ആധാര പകർപ്പുകൾ, രണ്ടായിരത്തോളം ഗഹാൻ, ചിട്ടികൾ തുടങ്ങിയവ ഉൾപ്പെടെ പ്രതിവർഷം ഇരുപതിനായിരത്തിലധികം സേവനങ്ങൾ നൽകിവരുന്നു. പ്രതിവർഷം മുദ്രപത്ര ഇനത്തിൽ 2.17 കോടി രൂപയും ഫീസ് ഇനത്തിൽ 1.04 റവന്യൂ വരുമാനം ലഭിക്കുന്നു.

നിലവിലെ കെട്ടിടത്തിലെ സീലിംഗ് എല്ലാം ഇളകി വീഴുകയായിരുന്നു മഴപെയ്താൽ വെള്ളം അകത്തു വീഴും. കഴിഞ്ഞകാലങ്ങളിലെ ഭരണാധികാരികളോട് പരാതി പറഞ്ഞിട്ടും രക്ഷയില്ലായിരുന്നു.

ഞാൻ എം.എൽ.എ യായി വന്നതിനുശേഷം ഇതുമായി ബന്ധപ്പെട്ട് നിരവധിപേർ എന്നോട് പരാതി പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ പഴയ കെട്ടിടം പോയി കാണുകയും ബുദ്ധിമുട്ട് മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടിട സമുച്ചയത്തിനു വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും കിഫ്ബി വഴി 1.28 കോടി രൂപ അനുവദിപ്പിച്ചു എന്നും സ്ഥലം എം.എൽ.എ അഡ്വ: വി. ജോയി പറഞ്ഞു. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ചുമതലയിൽ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു. ഗ്രൗണ്ട് ഫ്ലോർ 2508 സ്ക്വയർ ഫീറ്റും ഫസ്റ്റ് ഫ്ലോർ 2508 സ്ക്വയർ ഫീറ്റും ടെറസ് റൂഫിംഗ് 2508 സ്ക്വയർ ഫീറ്റും ഉണ്ട്. ആകെ 7524 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉണ്ട്.

2020 സെപ്റ്റംബർ 18ന് രാവിലെ 11മണിക്ക് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിക്കും അഡ്വ: വി. ജോയി എം എൽ എ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ അഡ്വ: അടൂർ പ്രകാശ് എം പി, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.പി. മുരളി ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജാ ഷൈജു ദേവ് ,നവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.തമ്പി ജില്ലാ പഞ്ചായത്തംഗം അഡ്വ: എസ്.ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ ഗ്രാമപഞ്ചായത്തംഗം ബി.കെ.പ്രസാദ് സി.പി.ഐ.(എം) നവായിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി രവിന്ദ്രൻ ഉണ്ണിത്താൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എൻ.ഗോപാലകൃഷ്ണൻ നായർ ,സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനെല്ലൂർ ശിവദാസൻ, ആർ എസ് പി ലോക്കൽ കമ്മിറ്റി സെക്രട്ടറി പുലിയൂർ ചന്ദ്രൻ, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുല്ലനെല്ലൂർ രാജീവ് ,എകെഡിഡബ്ല്യ& എസ് എ നാവായിക്കുളം യൂണിറ്റ് പ്രതിനിധി ആർ.മണികണ്ഠൻ നായർ എന്നിവർ പങ്കെടുക്കും യോഗത്തിൽ രജിസ്ട്രേഷൻ ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ പി.കെ.സാജൻ കുമാർ സ്വാഗതവും ജില്ലാ രജിസ്ട്രാർ (ജനറൽ) പി.പി.നൈനാൻ കൃതജ്ഞതയും പറയും.

Related Articles

Back to top button