കുവൈത്ത് സിറ്റി: കുവൈത്തില്‍ 45 ലക്ഷം മയക്കുമരുന്ന് ഗുളിക പിടികൂടി. മൂന്നുമാസമായി ആരും ഏറ്റുവാങ്ങാന്‍ വരാതെ തുറമുഖത്ത് കിടന്ന നാല് കണ്ടെയ്നറുകളിലെ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് വന്‍ മയക്കുമരുന്ന് ശേഖരം പോലീസ് കണ്ടെത്തിയത്. രണ്ട് കണ്ടെയ്നറുകളില്‍ ഒന്നും ഉണ്ടായിരുന്നില്ല.
മറ്റു രണ്ട് കണ്ടെയ്നറുകളില്‍ ഒന്നില്‍ മയക്കുമരുന്ന് ഗുളികകളും രണ്ടാമത്തേതില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ ഉല്പന്നങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പുകയില ഉല്പന്നങ്ങളും ഉണ്ടായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെയും സഹകരണത്തോടെ അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.