India

എന്തിനാണ് ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നതെന്ന് ദസ്ന ക്ഷേത്ര പുരോഹിതൻ

“Manju”

ലക്നൗ : ഗാസിയാബാദിലെ ദസ്ന പ്രദേശത്തെ ഹൈന്ദവ ക്ഷേത്രത്തെ ലക്ഷ്യമിട്ട് തീവ്ര ഇസ്ലാമിസ്റ്റുകൾ . വെള്ളം കുടിച്ചുവെന്നാരോപിച്ച് മുസ്ലീം ബാലനെ മർദ്ദിച്ചെന്ന ആരോപണവുമായി ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നതിനു പിന്നാലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിജസ്ഥിതി വ്യക്തമാക്കി പ്രധാന പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി .

ഈ പ്രദേശത്തെ മുസ്ലീം ജനസംഖ്യ 95 ശതമാനമാണ് ഹിന്ദുക്കൾ ജനസംഖ്യയുടെ 5% വും . ദസ്നയിലെ ഹിന്ദു ക്ഷേത്രത്തിൽ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി വനിതാ ഭക്തർ പതിവായി എത്താറുണ്ട് . ഇവരെ ലക്ഷ്യമിട്ട് മുസ്ലീം ഗുണ്ടകൾ പല ആക്രമണങ്ങളും ഇവിടെ നടത്തിയിട്ടുണ്ടെന്ന് യതി നരസിഹാനന്ദ് സരസ്വതി പറഞ്ഞു. സ്ത്രീ ഭക്തർക്ക് എതിരെ നടന്ന ഉപദ്രവത്തിനെതിരെ പരാതി നൽകുമ്പോഴെല്ലാം മുസ്ലീം സമൂഹം പ്രതികളെ പിന്തുണച്ച് രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളായ ഭക്തർക്ക് നേരെ കവർച്ച , ആക്രമണം, ലൈംഗിക പീഡനം എന്നിവ തുടർക്കഥയായതോടെ ക്ഷേത്ര പരിസരത്ത് നിന്ന് ഇത്തരം തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രവേശനം തടയാൻ ക്ഷേത്ര മാനേജ്‌മെന്റ് നിർബന്ധിതമായി .

“ഒരു ഹിന്ദു പയ്യൻ അത്തരമൊരു പ്രവൃത്തി ചെയ്താൽ, അത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നതിനെതിരെ കുടുംബം മുന്നറിയിപ്പ് നൽകും. എന്നാൽ ഇവിടുത്തെ ന്യൂനപക്ഷ സമുദായം അങ്ങനെയല്ല ”പുരോഹിതൻ കൂട്ടിച്ചേർത്തു. രണ്ട് വാട്ടർ ടാപ്പുകൾ, റോഡിനു സമീപവും , ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും ഉണ്ടായിട്ടും മുസ്ലീം ബാലൻ ക്ഷേത്രത്തിനകത്ത് വെള്ളം കുടിക്കാൻ കയറിയെന്ന ആരോപണം എങ്ങനെ വാസ്തവമാകുമെന്നും യതി നരസിഹാനന്ദ് സരസ്വതി ചോദിച്ചു .

ഈ ക്ഷേത്രം 4 തവണ കവർന്നു. നിരവധി പുരോഹിതർ കൊല്ലപ്പെട്ടു, ചിലർ പുറത്തുപോകാൻ നിർബന്ധിതരായി. ഇതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം. ഇത് ഏതെങ്കിലും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ” അദ്ദേഹം ചോദിച്ചു.

ഹിന്ദു ആചാരങ്ങളും വിശ്വാസവും അനുസരിച്ച് പ്രാർത്ഥന നടത്താൻ വന്നാൽ മാത്രമേ മുസ്ലീങ്ങളെ ക്ഷേത്രപരിസരത്ത് അനുവദിക്കുകയുള്ളൂവെന്ന് യതി നരസിഹാനന്ദ് സരസ്വതി പറഞ്ഞു. . അല്ലാതെ സ്ത്രീ ഭക്തരെ പീഡിപ്പിക്കാനും ഹിന്ദു വിഗ്രഹങ്ങളെ അപമാനിക്കാനും ആക്രമണങ്ങൾ നടത്താനും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ , പ്രാദേശിക മുസ്ലീങ്ങൾ എന്നിവരിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്നും യതി നരസിഹാനന്ദ് സരസ്വതി പറഞ്ഞു.

“ഞങ്ങൾ നിങ്ങളുടെ പള്ളികളെ ആക്രമിക്കുന്നില്ല . ഞങ്ങൾ നിങ്ങളുടെ സ്ത്രീകളെ ഉപദ്രവിക്കുന്നില്ല. എന്നിട്ടും എന്തിനാണ്, ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നത് ? ”അദ്ദേഹം ചോദിച്ചു

ഇവിടെയുള്ള ചില തീവ്ര ഇസ്ലാമിസ്റ്റുകൾ പലപ്പോഴും ക്ഷേത്ര പരിസരം നശിപ്പിക്കുന്നു. വിഗ്രഹങ്ങൾക്ക് സമീപം വിസർജ്ജ്യം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ പോലും ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button