KeralaLatest

ബറോസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ പൃഥ്വിരാജ്

“Manju”

ശ്രീജ.എസ്

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈയില്‍ കിട്ടിയ വിവരമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച വിവരങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള ആദ്യഘട്ട ചര്‍ച്ചകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാന്നൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത്. ആ നിധി തേടി ഒരു കുട്ടി എത്തുന്നതിന്റെ പ്രമേയമാണ് ചിത്രത്തിന്റെ പ്രമേയം. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാലാണ് ചിത്രത്തില്‍ ബറോസായി എത്തുന്നത്.

 

Related Articles

Back to top button