LatestThiruvananthapuram

വെഞ്ഞാറമൂട് എൽ ഡി എഫ് മേഖലാ കൺവെൻഷനുകൾ ചേർന്നു

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡി കെ മുരളിയെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനായി വിവിധ മേഖലാ കൺവെൻഷനുകൾ ചേർന്നു. നെല്ലനാട് മേഖല കൺവെൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു.എൻ രാജേന്ദ്രകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ മീരാൻ, ഡി സുനിൽ,എ എം റൈസ്, എസ് ആർ ദിലീപ്, വൈവി ശോഭ കുമാർ, ബിൻഷ ബി ഷറഫ്, ആർ എസ് ജയൻ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി എൻ രാജേന്ദ്രകുമാർ (ചെയർമാൻ),ഡി സുനിൽ (സെക്രട്ടറി). തേമ്പാമൂട് മേഖലാ കൺവെൻഷൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.പി ജി ബിജു അധ്യക്ഷനായി. പി ജി സുധീർ, ബി ബാലചന്ദ്രൻ, എൻ ബാബു, പി വി രാജേഷ്, കെ ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി ജി ബിജു ( ചെയർമാൻ), പി ജി സുധീർ (കൺവീനർ)
മൂഴി ലോക്കൽ കൺവെൻഷൻ സിപിഐ മണ്ഡലം സെക്രട്ടറി ബി എ രജിത്ത്ലാൽ ഉദ്ഘാടനം ചെയ്തു. വേങ്കവിള സജി അധ്യക്ഷനായി.ജി ഷൈജുകുമാർ, കെ രാജേന്ദ്രൻനായർ, എം ഗിരീഷ് കുമാർ, എം ജി ധനീഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വേങ്കവിള സജി (ചെയർമാൻ), ജി ഷൈജുകുമാർ (കൺവീനർ).
ആട്ടുകാൽ മേഖല കൺവെൻഷൻ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ജി എസ് ഷാബി ഉദ്ഘാടനം ചെയ്തു. എസ് എൽ സജി അധ്യക്ഷനായി.എസ് തുളസികുമാർ, ജയകുമാർ, എം എം അഷ്റഫ്, ചിത്രലേഖ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ് എൽ സജികുമാർ (ചെയർമാൻ), എസ് തുളസികുമാർ (കൺവീനർ)

Related Articles

Back to top button