KeralaLatest

വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ ക്രമക്കേടുകള്‍; രമേശ് ചെന്നിത്തല

“Manju”

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പല വോട്ടര്‍മാരുടെയും പേരുകള്‍ ഇരട്ടിക്കുകയും ചിലരുടെ പേരില്‍ അഞ്ചു വരെ ഇലക്ടറല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പില്‍ ഒരാളുടെ പേരില്‍ വോട്ടര്‍ പട്ടികയില്‍ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്ബറിലുള്ള ഇലക്ടറല്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഉദുമ മണ്ഡലത്തില്‍ ചൂണ്ടിക്കാട്ടിയ ശ്രീമതി കുമാരി എന്ന വോട്ടര്‍ കോണ്‍ഗ്രസുകാരിയാണോ വേറെ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണോ എന്നതല്ല വിഷയം. കുമാരിയുടെ പേരില്‍ എങ്ങനെ വ്യത്യസ്ത നമ്ബറുള്ള അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ ഉണ്ടായി? ആരാണ് ഈ വോട്ട് ചെയ്യാന്‍ പോകുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്ന യഥാര്‍ത്ഥ വോട്ടര്‍ക്കു മുന്‍പേ വ്യാജ വോട്ട് ചെയ്തു മടങ്ങിയ അനവധി സംഭവങ്ങളാണ് ഇതിനു മുമ്ബുണ്ടായിട്ടുള്ളത്. മരിച്ചവര്‍ വരെ അമരന്മാരായി വോട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ ഭീതിയിലാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത് .ഇതേ ഉദുമയിലാണ് പോളിങ് ഉദ്യോഗസ്ഥനായ ഇടതു അനുകൂല അധ്യാപകനെ സി പി എം എം എല്‍ എ ഭീഷണിപ്പെടുത്തിയതായി അധ്യാപകന്‍ തന്നെ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വോട്ട് ഇരട്ടിക്കല്‍ നിഷ്കളങ്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button