IndiaLatest

മധ്യപ്രദേശില്‍ ഉദ്ഘാടനം നടത്താനിരുന്ന പാലം തകര്‍ന്നുവീണു,

“Manju”

ശ്രീജ.എസ്

മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ വൈന്‍ഗംഗാ നദിക്ക് കുറുകെ നിര്‍മ്മിച്ചിരുന്ന പാലം ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയില്‍ തകര്‍ന്നുവീണു.

150 മീറ്റര്‍ നീളമുള്ള പാലം പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്ക് യോജന (പി.എം.ജി.എസ്.വൈ.) പ്രകാരം 3.7 കോടിരൂപ ചെലവഴിച്ച്‌ നിര്‍മിച്ചതാണ്.

പ്രതീക്ഷിച്ചതിലും ഒരുമാസം മുമ്പേ നിര്‍മ്മാണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പാലം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍, ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. 2018 സെപ്റ്റംബറില്‍ നിര്‍മാണം തുടങ്ങിയ പാലം ഈ മാസം 30-ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.

ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച കളക്ടര്‍ വ്യക്തമാക്കി.

Related Articles

Back to top button