IndiaLatest

സാംസങ് ഗ്യാലക്സി എ52 വിപണിയില്‍

“Manju”

ടെക് ലോകത്തെ ഭീമനായ സാംസങ്, ഗ്യാലക്സി എ ശ്രേണിയിലേക്ക് അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ സ്മാര്‍ട്ടഫോണുകളില്‍ ഒന്നാണ് ഗ്യാലക്സി എ 52. 2021 മാര്‍ച്ച്‌ 17നാണ് ഈ മോഡല്‍ വിപണിയില്‍ എത്തിയത്. ആകര്‍ഷകമായ ഫീച്ചറുകളോടു കൂടിയാണ് ഈ മോഡല്‍ സാംസങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഗ്യാലക്സി എ 52-ന്റെ റെസൊല്യൂഷന്‍ 1080 x 2400 ആണ്. പോരാത്തതിന് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ്‌ആകര്‍ഷകമായ ഈ ഹാന്‍ഡ്സെറ്റിനുള്ളത്. 4 ജി ബി റാം മെമ്മറിയുള്ള ഈ മോഡലിന്റെ പ്രൊസസര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 720G ആണ്. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്യാലക്സി എ52-ല്‍ ലഭ്യമായിട്ടുള്ളത്. 4500 mAh-ന്റെ ബാറ്ററിയും ഈ മോഡലിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണ് ഇത്. ഗ്യാലക്സി എ52 – വിന്റെ പ്രധാന ആകര്‍ഷണം അതിന്റെ ക്യാമറ തന്നെയാണ്. പുറകില്‍ രണ്ട് ക്യാമറകളാണ് ഈ മോഡലിനുള്ളത്. 64 മെഗാ പിക്സലിന്റേതാണ് ആദ്യത്തെ ക്യാമറ. അതിന് f/1.8 അപ്പര്‍ച്ചറാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയാകട്ടെ f/2.2 അപ്പര്‍ച്ചറോടു കൂടിയ 12 മെഗാപിക്സലിന്റെ ക്യാമറയാണ്. മൊത്തത്തില്‍ നല്ല ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ ഉതകുന്ന വിധത്തിലുള്ള മികച്ച ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണില്‍ സാംസങ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് ഓട്ടോ ഫോക്കസുമുണ്ട്. ഇനി ഫ്രണ്ട് ക്യാമറയാകട്ടെ, f/2.2 അപ്പര്‍ച്ചറോടു കൂടിയ 32 മെഗാപിക്സലിന്റെ മികച്ച ക്യാമറയാണ്.

Related Articles

Back to top button