IndiaLatest

തിളച്ച രസത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

“Manju”

ചെന്നൈ: കല്യാണമണ്ഡപത്തില്‍ ജോലിചെയ്യുന്നതിനിടയില്‍ തിളച്ച രസത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്, അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി സതീഷ് (20) ആണ് മരിച്ചത്. തിരുവള്ളൂരിലാണ് സംഭവമുണ്ടായത്. അവസാന വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായ യുവാവ് തിരുവള്ളൂരിലെ കല്യാണമണ്ഡപത്തില്‍ പാര്‍ട്ട് ടൈം ജോലിചെയ്യുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി തിളച്ച രസമിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസ് കേസെടുത്തു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Related Articles

Back to top button