KeralaLatest

ഷമീറിനെ കണ്ണൂരിലെത്തിച്ചു

“Manju”

കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വച്ച്‌ പൊലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്.

ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു. ഷമീറിന്‍റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കൂത്തുപറമ്പുള്ള വീട്ടിലെത്തിക്കും. കുടുംബാംഗങ്ങളോട് പൊലീസ് സ്റ്റേഷനിലേക്ക് എത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അസൗകര്യം അറിയിച്ചതോടെ പൊലീസ് തന്നെ ഷമീറിനെ കൂത്തുപറമ്ബ് എത്തിക്കും. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്.

Related Articles

Back to top button