IndiaLatest

ഇന്ത്യയില്‍ കോവിഡ്​ വ്യാപനത്തിന്​ കാരണം വിവാഹങ്ങളെന്ന്​ കേന്ദ്രസര്‍ക്കാര്‍

“Manju”

വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ്​ ഇന്ത്യയില്‍ രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍ന്യൂഡല്‍ഹി: വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ്​ ഇന്ത്യയില്‍ രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയതെന്ന്​ കേന്ദ്രസര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ്​ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

രണ്ടാമതും കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയത്​ വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്​. ജനസംഖ്യയുടെ വലി​യൊരു വിഭാഗത്തിലേക്ക്​ ഇനിയും കോവിഡ്​ വ്യാപിക്കാന്‍ സാധ്യതയുണ്ട്​. ഗ്രാമങ്ങളില്‍ വലിയ രീതിയിലുള്ള കോവിഡ്​ വ്യാപനമുണ്ടായാല്‍ അത്​ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട്​ കൂടുതല്‍ ആളുകളെത്തുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോള്‍ പറഞ്ഞു.

കൂടുതല്‍ പേര്‍ക്ക്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്യുന്ന ജില്ലകളില്‍ ആര്‍.ടി-പി.സി.ആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കോവിഡിന്‍റെ തീവ്രവ്യാപനം​​ 30 ഇടത്ത്​ സംഭവിച്ചുവെന്ന്​ പഞ്ചാബ്​ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ പത്തും ഒരേ സ്ഥലത്ത്​ നിന്നാണ്​ ഉണ്ടായത്​.

Related Articles

Back to top button