LatestThiruvananthapuram

സേവ് കെഎസ്‌ആര്‍ടിസി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

“Manju”

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ മുതിര്‍ന്ന സിപിഐ നേതാക്കളുടെ നേതൃത്വത്തില്‍ സേവ് കെഎസ്‌ആര്‍ടിസി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊതുമേഖലാ സംരക്ഷണത്തിനായി ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുന്നത് ആദ്യമായാണ്. ശമ്പള വിതരണത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള അംഗീകൃത യൂണിയനുകളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ അനിശ്ചിതകാല സമരവുമായി അംഗീകൃത യൂണിയനുകള്‍ പോകുമ്പോള്‍ പ്രതിഷേധ പരിപാടികള്‍ സ്ഥാപനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ് സിപിഐ അനുകൂല സംഘടനയായ എഐടിയുസി. തിരുവനന്തപുരത്ത് ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ച എഐടിയുസി, സേവ് കെഎസ്‌ആ‍ടിസിസേവ് എംപ്ലോയീസ് എന്ന മുദ്രാവാക്യമുയര്‍ത്തി 101 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

സിപിഐയുടെ പ്രമുഖ നേതാവായ പന്ന്യന്‍ രവീന്ദ്രനാണ് അധ്യക്ഷന്‍. സെക്രട്ടറി ഭരണപക്ഷ എംഎല്‍എ കൂടിയായ വാഴൂര്‍ സോമന്‍. നേരത്തേ BPCL, LIC , FACT തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സേവ് ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇടത് സംഘടനകള്‍ കൂടി ചേര്‍ന്ന് നടത്തിയ ഇത്തരം മുന്നേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയായിരുന്നു. എന്നാല്‍ ഇതാദ്യമായി കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കാന്‍ സേവ് കൗണ്‍സില്‍ രൂപകരിക്കുന്നത്. അതും ഭരണപക്ഷത്തെ ഇടത് നേതാക്കളുടെ നേതൃത്വത്തില്‍.

Related Articles

Back to top button