IndiaKeralaLatest

രാജ്യസഭാംഗത്തിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല; സുരേഷ് ഗോപിക്കെതിരെ – പ്രതാപൻ

“Manju”

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് എംപിയായ ആളാണ് സുരേഷ് ഗോപി. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാംഗത്തിന് പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കാന്‍ കഴിയില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നതെന്ന് ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പ്രതാപൻ വ്യക്തമാക്കി. എന്നാൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ തടസ്സമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

Back to top button