InternationalLatest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക്

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയിലേക്ക്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒരു കോടി പതിമൂന്ന് ലക്ഷം പേര്‍ ചികിത്സയിലുണ്ട്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ 42,640 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണിത്.

ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളായവരുടെ എണ്ണം 2,99,77,861 ആയി. ഇന്നലെ 81,839 പേര്‍കൂടി കോവിഡ് മുക്തരായതോടെ, കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 2,89,26,038 ആയി. അതേസമയം, 1167 മരണവും ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,89,302 ആയി.

Related Articles

Back to top button