KeralaLatest

കറിക്കരിഞ്ഞും വിളമ്പിക്കൊടുത്തും കർമ്മത്തിൽ മുഴുകി സന്ന്യാസസംഘം

“Manju”

പോത്തൻകോട് : സന്യാസദീക്ഷവാർഷികാഘോഷങ്ങളോടനുബന്ധിച്ച് മൂന്നാം ദിവസവും പ്രാർത്ഥനയോടൊപ്പം കർമ്മത്തിലും മുഴുകി സന്ന്യാസസംഘം. സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിലെ പതിവു മീറ്റിംഗുകൾക്ക് ശേഷം സന്ന്യാസിമാർ കമ്മ്യൂണിറ്റി കിച്ചണിലെത്തി. ഭക്ഷണശാലയിൽ ഇന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാനെത്തിയവർക്കെല്ലാം സന്ന്യാസിമാരാണ് ഭക്ഷണം വിളമ്പി നൽകിയത്. അന്നദാനത്തോളം മഹത്തരമായ കർമ്മമാണ് ഭക്ഷണം വിളമ്പി നൽകുന്നതും. ആശ്രമത്തിലെത്തുന്ന ആത്മബന്ധുക്കളിൽ പലരും പണ്ടുമുതൽ തന്നെ ഗുരുനിർദ്ദേശപ്രകാരം ഭക്ഷണം വിളമ്പുന്ന കർമ്മത്തിൽ ഏർപ്പെടാറുണ്ട്. ഗുരുധർമ്മപ്രകാശസഭയിലെ സന്ന്യാസിമാരാണ് ആശ്രമത്തിലെ വിശേഷാൽ ദിനങ്ങളിൽ ഭക്ഷണവിതരണത്തിന്റെ ചുമതല വഹിക്കുന്നത്.

സന്ന്യാസിമാർ പന്തിയിൽ വിളമ്പാനെത്തിയപ്പോൾ സന്ന്യാസിനിമാരും ബ്രഹമചാരിണികളും അടുക്കളയിലേക്ക് കയറി. വൈകുന്നേരത്തെയും അടുത്ത ദിവസത്തെയും കറികൾക്ക് ആവശ്യമായ പച്ചക്കറികൾ അരിഞ്ഞുവെച്ചും പാത്രം കഴുകിയും കർമ്മങ്ങളിൽ വാപൃതരാകുമ്പോഴും അഖണ്ഡനാമം ഇടതടവില്ലാതെ ജപിക്കുന്നുണ്ടായിരുന്നു. ആശ്രമത്തിന്റെ എളിയ തുടക്കകാലം മുതൽ ഗുരു അന്നദാനത്തിനാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. ആശ്രമത്തിലെത്തുന്നവരോട് ഭക്ഷണം കഴിച്ചുവോ എന്നായിരുന്നു ഗുരുവിന്റെ ആദ്യ ചോദ്യം. അടുക്കളയിലെ കർമ്മമെന്നത് ഗുരുഭക്തർക്ക് പ്രാർത്ഥന പോലെയാണെന്നും ഒരിക്കൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ഒരാളുടെ മനസ്സിൽ നിന്നും ആശ്രമത്തിലെ ഭക്ഷണത്തിന്റെ സ്വാദ് ഒരിക്കലും വിട്ടുപോകില്ലെന്നും സന്ന്യാസിമാർ അഭിപ്രായപ്പെട്ടു. ബ്രാഞ്ചാശ്രമങ്ങളിലും എല്ലാ ദിവസവും അന്നദാനം നടന്നുവരുന്നുണ്ട്.

Related Articles

Back to top button