KeralaLatest

പേളി മാണിയ്ക്കും ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു

“Manju”

നടിയും അവതാരികയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് വിവരം പങ്കുവച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു. ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം, സന്തോഷത്തോടെ നിങ്ങളുമായി പങ്കുവക്കുന്നു. എന്‍റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി- ശ്രീനിഷ് കുറിക്കുന്നു.

സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിയും ശ്രീനിഷും.

Related Articles

Back to top button