KozhikodeLatest

രക്ഷകനായ യുവാവിന് ജോലി നല്‍കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസറ്റി.

“Manju”

കേരള ബാങ്കിന്റെ വടകര എടോടി ശാഖകെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് തലകറങ്ങി താഴേക്ക് വീണയാളെ രക്ഷിച്ച യുവാവിന് ജോലി നല്‍കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസറ്റി.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും താഴേക്ക് വീണത്. തൊട്ടടുത്ത് നിന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ലേബര്‍ സൊസൈറ്റിയില്‍ ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്‍കി.

Related Articles

Back to top button