KannurLatest

ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

കണ്ണൂര്‍: ആറ് മാസം ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 25കാരിയായ ഡോ. മഹ ബഷീറാണ് മരിച്ചത്. ദുബായിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹ ഉപരി പഠനത്തിനായാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് മഹ ബഷീര്‍ വിവാഹിതയായത്. മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന മഹയ്ക്ക് ഏപ്രില്‍ പകുതിയോടെയാണ് കോവിഡ് ബാധിച്ചത്. രോഗബാധിതയായ മഹ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് ചികിത്സ തേടിയത്. മഹ ബഷീറിന് രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ആറ് മാസം ഗര്‍ഭിണിയായിരുന്ന മഹയുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Related Articles

Back to top button