AlappuzhaKeralaLatest

ബാങ്കുകളുടെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

“Manju”

ആലപ്പുഴ: ബാങ്കുകളുടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ ആശ്രമം സ്വദേശി സുധീര്‍ ആണ് ആത്മഹത്യ ചെയ്തത്. ടാക്‌സി ഡ്രൈവര്‍ ആയിരുന്ന സുധീര്‍ കാര്‍ വാങ്ങാന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു.

കിടങ്ങാംപറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്പ തിരിച്ചടവിന്റെ പേരിലും സുധീറിന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ സഹകരണ ബാങ്കിലെ വായ്പ തിരിച്ചടച്ചതിന് പിന്നാലെ ജപ്തി ഭീഷണി ഉണ്ടായെന്നും ഇതോടെയാണ് സുധീര്‍ അത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.

Related Articles

Back to top button