IndiaLatest

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരകളില്‍ നിന്ന് ശ്രേയസ് അയ്യര്‍ പുറത്ത്

“Manju”

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരകളില്‍ നിന്ന് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പുറത്ത്. ശ്രേയസ് അയ്യറിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് ഒരു മാസത്തോളം വിശ്രമം വേണ്ടി വരും എന്നുമാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള വാര്‍ത്ത. ഇതോടെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ല.

ഐപിഎല്ലിന്റെ ആദ്യ പകുതിയും ശ്രേയസ് അയ്യര്‍ക്ക് നഷ്‌ടമാകും. ഷോള്‍ഡര്‍ ഡിസ്ലൊക്കേറ്റഡ് ആയതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിന്റെ എട്ടാം ഓവറിലായിരുന്നു ശ്രേയസിന് പരിക്കേറ്റത്. ആറ് ആഴ്‌ചത്തെ വിശ്രമമാണ് താരത്തിന് ആവശ്യമായിട്ടുള്ളത്.

 

Related Articles

Back to top button