IndiaKeralaLatest

വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയത് 1.33 ലക്ഷം കോവിഡ് ടെസ്റ്റ്

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വെള്ളിയാഴ്ച കൊവിഡ് പരിശോധന നടത്തിയത് 1.33 ലക്ഷം പേര്‍ക്ക്. കോഴിക്കോടാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത് (19300). എറണാകുളത്ത് 16210 പേര്‍ക്ക് പരിശോധന നടത്തി. ഏറ്റവും കുറവ് പരിശോധന നടത്തിയത് ഇടുക്കിയിലാണ് (3055).
വെള്ളിയാഴ്ചത്തെ കൂട്ടപ്പരിശോധനയില്‍ പോസിറ്റീവായവരുടെ എണ്ണം ശനിയാഴ്ച പ്രസിദ്ധീകരിച്ചേക്കും. രണ്ടാം തരംഗത്തിലെ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടപ്പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം പരിശോധനയാണ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button