KeralaLatest

സര്‍ക്കാരിന്റെ ആഡംബരക്കപ്പലിന് റെക്കോര്‍ഡ് വരുമാനം

“Manju”

കൊച്ചി: സര്‍ക്കാരിന്റെ ആഡംബര കപ്പല്‍ ഈ അവധിക്കാലത്ത് റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി. മെയ് മാസത്തില്‍ മാത്രം ഒരു കോടി രൂപ വരുമാനം നേടിയ ആഢംബര കപ്പല്‍ നെഫ്രിറ്റിറ്റി കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് സവിശേഷമായ ഒരു യാത്രാ അനുഭവമാണ്.

ടൂറിസം മേഖലയില്‍ കെ.എസ്..എന്‍.സി നടത്തിയ പുതിയ പരീക്ഷണമായ നെഫ്രിറ്റിറ്റി പുതിയ ചരിത്രം സൃഷ്ടിച്ചു. മെയ് മാസത്തില്‍ മാത്രം, 30ലധികം ട്രിപ്പുകള്‍ പൂര്‍ത്തിയാക്കുകയും ഒരു കോടിയിലധികം രൂപ വരുമാനം നേടുകയും ചെയ്ത കപ്പലിലെ, ഈ സീസണില്‍ എല്ലാ ട്രിപ്പുകളും ഫുള്‍ ബുക്കിങ് ആയിരുന്നു.

വ്യക്തിഗത ടിക്കറ്റ് യാത്രകള്‍ക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍, വിവാഹ ചടങ്ങുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്കായി ക്രൂയിസിലെ ഹാള്‍ വാടകയ്ക്ക് നല്‍കും. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള മിനി ക്രൂയിസ് കപ്പല്‍ നെഫ്രിറ്റിറ്റിയില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാള്‍, ഒരു റെസ്റ്റോറന്‍റ്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡേക്ക് ലോഞ്ച്, ബാര്‍, ത്രീഡി തിയേറ്റര്‍ എന്നിവയുണ്ട്.

Related Articles

Back to top button