തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയാദ്ധ്യക്ഷന് ജെപി നദ്ദയും എത്തുന്നു. ശനിയാഴ്ച്ച വൈകുന്നേരമാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെത്തുക.
ഞായറാഴ്ച്ച രാജ്നാഥ് സിംഗ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ജെപി നദ്ദ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും റോഡ് ഷോ നടത്തും.കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികള്‍ക്കായി ഞായറാഴ്ച്ച കേരളത്തിലെത്തും.
മാര്‍ച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാടും ഏപ്രില്‍ ഒന്നിന് കോന്നിയിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കേന്ദ്രമന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വി, ഷാനവാസ് ഹുസൈന് എന്നിവരും സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും.