KeralaLatest

വിജയനില്ലാതെ മോഹനയുടെ 
വിദേശയാത്രയ്ക്ക്‌ തുടക്കം

“Manju”

 

കൊച്ചി: ബാലാജി കോഫി ഹൗസിന് അവധി, വിജയനില്ലാതെ മോഹനയുടെ വിദേശയാത്രയ്ക്ക് തുടക്കമായി. ഇത്തവണ ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര.

ഇരുപത്തിരണ്ടുമുതല്‍ ബാലാജി കോഫി ഹൗസിന് നീണ്ട അവധി നല്‍കിയാണ് ജപ്പാന്‍ യാത്ര. ഭര്‍ത്താവിന് പകരം മകള്‍ ഉഷയും മരുമകന്‍ മുരളീധര പൈയും ഇവരുടെ മക്കളായ അമൃതയും മഞ്ജുനാഥുമാണ് യാത്രയ്ക്ക് കൂട്ട്. ഏപ്രില്‍ ഏഴിന് മടങ്ങിയെത്തും. വിജയനുമൊത്തുള്ള മോഹനയുടെ അവസാന വിദേശയാത്ര 2021ല്‍ റഷ്യന്‍ സന്ദര്‍ശനമായിരുന്നു. റഷ്യയില്‍നിന്ന് മടങ്ങിയെത്തി ഏതാനും മാസങ്ങള്‍കഴിഞ്ഞ് വിജയന്‍ ഹൃദയാഘാതംമൂലം മരിച്ചു.

16 വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമൊത്ത് 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോഹനയുടെ 27–-മത് വിദേശയാത്രയാണ് ഇത്തവണത്തേത്. 2007ലാണ് ഇരുവരും ചേര്ന്ന് വിദേശപര്യടനം ആരംഭിക്കുന്നത്. രണ്ടുവര്‍ഷം കൂടുമ്ബോള്‍ വിദേശസഞ്ചാരത്തിന് പോകുന്നത് പതിവാക്കി. ഭര്‍ത്താവ് മരിക്കുന്നതിനുമുമ്ബേ ജപ്പാന്‍ യാത്രയ്ക്കുള്ള പണം കടയിലെ വരുമാനത്തില്‍നിന്ന് മിച്ചംപിടിച്ച്‌ തുടങ്ങിയിരുന്നു. വിജയന് 50 രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നായിരുന്നു ആഗ്രഹം.

Related Articles

Back to top button